Tuesday, February 16, 2016

ഓറഞ്ചു മരം

ജീവിതത്തിൽ  മനുഷ്യപരിവേഷം വിട്ടു മറ്റെന്തെങ്കിലും ആയി മാറുവാൻ അല്പനേരത്തേക്കെങ്കിലും നമുക്ക് സാധിക്കുമായിരുന്നെങ്കിൽ.....

എന്റെ ആഗ്രഹം ഒരു ഓറഞ്ച് മരമായി മാറുവാനാണ്.

ഓറഞ്ചു പഴങ്ങളെ അത്രമേൽ സ്നേഹിക്കുന്ന എന്റെ പ്രിയർക്കു ധാരാളം ഓറഞ്ചു പഴങ്ങൾ സമ്മാനമായി നല്കുവാൻ സാധിക്കുമല്ലോ!!

ഓറഞ്ചു മരം വളരെ  പരിശുദ്ധമാവാം..

അതുകൊണ്ടാണല്ലോ നന്മയുടെ ആ ചെറു വൃക്ഷം ആരെയും മോഹിപ്പിക്കുന്ന തരത്തിൽ  മനോഹരമായതും, മധുരമേറുന്നതുമായ ആ അമൂല്യമായ കനികൾ സമ്മാനിക്കുന്നത്......

മൃദുൽ മധു

Thursday, February 4, 2016

ഭാരതം മരിക്കുകയാണോ?

രാഷ്ട്രീയം രാഷ്ട്രതന്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത നിലയിൽ അധ:പ്പതിക്കുകയാണോ ?

രാഷ്ട്രത്തിന്റെ നിലനില്പ്പിനെക്കാൾ ഉപരി സ്വയം നിലനില്ക്കനാണോ പലരും ശ്രമിക്കുന്നത് ?

വർണ, വർഗ്ഗ, ജാതി, മത വിഭ്രാന്തികൾ പെരുകിയിരിക്കുന്നു.

മനുഷ്യർ പല തരങ്ങളായി ചിത്രീകരിക്കപ്പെട്ടും, ജീവിച്ചുകൊണ്ടും ഇരിക്കുന്നു.

ആരാണ് ഇതൊക്കെ ചൂഷണം ചെയ്തു ആത്മസായൂജ്യം പൂകുന്നത് ?

പുറത്തു ഇറങ്ങാൻ തന്നെ ഭയപ്പാട് തോന്നുന്നു.

മനുഷ്യനായി മരിക്കാൻ പോലും പറ്റാത്ത സാമൂഹിക മൂല്യങ്ങളുടെ അരാജകത്വം സംജാതമായിരിക്കുന്നു.

ഭാരതം മരിക്കുകയാണോ?

മൃദുൽ